പാലക്കാട്: വേൾഡ് സ്കാർഫ് ദിനാചരണത്തിന്റെ ഭാഗമായി കർണകയമ്മൻ ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ജില്ലാ കളക്ടർ കെ. സുധീറിനെ സ്കാർഫ് അണിയിച്ച് ആദരിച്ചു.
സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് ജില്ലാ കളക്ടറെ സന്ദർശിച്ച് സ്കാർഫ് അണിയിക്കുകയും വേൾഡ് സ്കാർഫ് ദിനത്തിന്റെ സന്ദേശം കൈമാറുകയും ചെയ്തത്.
തുടർന്ന് വിദ്യാർഥികളുമായി ജില്ലാ കളക്ടർ സംവദിച്ചു. പരിപാടിയിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് അദ്ദേഹം ആശംസകൾ നേർന്നു. ട്രൂപ്പ് ലീഡർ ആദിത്യ ശങ്കർ, അധ്യാപകരായ രാജേഷ്, അരുണ്‍കുമാർ, ലാസിജ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.